കൃഷ്ണന്മൂല ശ്രീകൃഷ്ണക്ഷേത്ര ത്തിൽ നവരാത്രി കലാസന്ധ്യക്ക് തുടക്കമായി
പനമരം: കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നവരാത്രി കലാസന്ധ്യക്ക് തുടക്കമായി. ജയൻ തിരുമനയുടെ രചനയ്ക്ക് കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് നാദം മുരളി സംവിധാനം നിർവഹിച്ച കണ്ണൂർ സംഘകലയുടെ മൾട്ടിവിഷ്വൽ വിൽ കലാമേള മുച്ചിലോട്ടമ്മ ശ്രദ്ധേയമായി. കലാസന്ധ്യയിൽ നാളെ (ചൊവ്വ) വൈകിട്ട് 6.45 ന് കലാമണ്ഡലം സംഗീത് ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് നടക്കും
വിജയദശമി ദിവസം രാവിലെ 8.30 ന് വിദ്യാദേവതാർച്ചന ,സമൂഹവിദ്യാരംഭം , കുട്ടികളെ എഴുത്തിനിരുത്തൽ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് വിവിധ ഗ്രാമക്ഷേത്രങ്ങളിൽ നിന്നുള്ള ഭക്തജന സംഘം ലളിത സഹസ്രനാമജപം നടത്തുന്നു. ശങ്കരചാര്യ വിരചിതമായ കനകധാരാ സ്‌തുതിയോട് കൂടിയാണ് നവരാത്രി സന്ധ്യകൾ തുടങ്ങുന്നത്
