Feature NewsNewsPopular NewsRecent News

ടി ഫോർ ചാരിറ്റി; ചാരിറ്റബിൾ സൊസൈറ്റിക്ക് കച്ചവടവരുമാനം കൈമാറി

കൽപ്പറ്റ: കൽപ്പറ്റ അമ്പിലേരിയിൽ പ്രവർത്തിക്കുന്ന ബീഫ് സ്റ്റാൾ ഉടമ എം ഷുക്കൂർ കച്ചവട വരുമാനം കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറി. ജീവകാരുണ്യ പ്രവർത്തനത്തിനായി ടി ഫോർ ചാരിറ്റി ഒക്ടോബർ 31 ന് ശനിയാഴ്ച ചായ സൽക്കാരത്തിലൂടെ ധനശേഖരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തൻ്റെ വരുമാനവും സൊസൈറ്റിക്ക് കൈമാറി മാതൃക കാട്ടിയത്. ജീവകാരുണ്യ മേഖലയിൽ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരുടെ കൂട്ടായ്‌മയായ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പ്രോൽസാഹിപ്പിക്കേണ്ടതാണെന്നും ഷുക്കൂർ പറഞ്ഞു. ബീഫ് കച്ചവടത്തിലൂടെ ലഭ്യമായ വരുമാനം ടി ഫോർ ചാരിറ്റി സ്വാഗത സംഘം ഓഫീസിലെത്തിയാണ് സെക്രട്ടറി കെ.പി. ബഷീറിന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *