Event More NewsFeature NewsNewsPoliticsPopular NewsRecent NewsUncategorized

നേത്ര പരിശോധന ക്യാമ്പുകളുമായി വയനാട് ജനമൈത്രി പോലീസ്

കൽപ്പറ്റ: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പനമരം ജി.എൽ.പി സ്കൂൾ ഓഡിറ്റോറിയം, കേണിച്ചിറ വ്യാപാരി ഭവൻ, വടുവൻചാൽ വാലുമ്മൽ കോംപ്ലക്സ് എന്നിവിടങ്ങളിൽ നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കും. ഒക്ടോബർ 18ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിശോധനയിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. വയോജന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായ ‘പ്രശാന്തി’ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, കോയമ്പത്തൂർ അരവിന്ദ കണ്ണാശുപത്രി എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

പനമരത്ത് മാനന്തവാടി എം.എൽ.എ ഉഷാ വിജയനും, കേണിച്ചിറയിൽ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണനും, വടുവൻചാലിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ പി. ജോയിയും ക്യാമ്പുകൾ ഉദ്ഘാടനം ചെയ്യും. പനമരത്ത് ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹർ ഐ.പി.എസ് മുഖ്യാതിഥിയാവും. പരിപാടികളിൽ ഡിവൈ.എസ്.പിമാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *