Event More NewsFeature NewsNewsPoliticsPopular NewsRecent News

അന്താരാഷ്ട്ര കൈകഴുകൽ ദിനം ആചരിച്ചു

ബത്തേരി: അസംപ്ഷൻ എ.യു.പി. സ്കൂളിൽ അന്താരാഷ്ട്ര കൈകഴുകൽ ദിനത്തോടനുബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ കൈകളുടെ ശുചിത്വത്തിന്റെ പ്രാധാന്യം, ശരിയായ കൈകഴുകൽ രീതി, വ്യക്തിശുചിത്വം രോഗപ്രതിരോധത്തിൽ വഹിക്കുന്ന പങ്ക് എന്നിവ വിദ്യാർഥികൾക്ക് വിശദീകരിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ സജിൻ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ശുചിത്വ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിനുശേഷവും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണമെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു.

കൈകഴുകലിന്റെ ശരിയായ രീതി പരിചയപ്പെടുത്തുന്ന പ്രദർശനവും ബോധവൽക്കരണ പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. വ്യക്തി ശുചിത്വത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാനുള്ള സന്ദേശം പരിപാടി പകർന്നു നൽകി.
കൂടാതെ പോസ്റ്റർ നിർമ്മാണവും പ്രദർശനവും നടത്തി.

സമിത തോമസ്, വിജി.കെ യു, സോണിയ ദേവസ്യ, ചരിസ്മ തോമസ്, അയനാ സോണി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *