Event More NewsFeature NewsNewsPoliticsPopular NewsRecent News

മരക്കടവ് സ്‌കൂൾ വളപ്പിലെ മതിൽ സാമൂഹിക വിരുദ്ധർ തകർത്തു”

പുൽപ്പള്ളി : മുള്ളൻകൊല്ലി
പഞ്ചായത്തിലെ മരക്കടവ് ഗവ. എൽപി സ്കൂൾ വളപ്പിൽ സാമൂഹിക വിരുദ്ധ ശല്യം വർധിക്കുന്നു. കഴിഞ്ഞദിവസം സ്കൂളിന്റെ പ്രധാന ഗേറ്റിനു സമീപം മതിൽ പൊളിച്ചിട്ടു.
പാചകപ്പുരയുടെ ജനൽചില്ലുകൾ തല്ലിപ്പൊട്ടിക്കുകയും വാതിലുകൾ ഇളക്കുകയും ചെയ്തു. മതിൽചാടി കെട്ടിടങ്ങളിൽ പ്രവേശിക്കുകയും പൈപ്പുകളും കണ്ണിൽ കാണുന്നതെല്ലാം നശിപ്പിക്കുന്ന പതിവുണ്ട്. ശല്യം വർധിച്ചപ്പോൾ സിസിടിവി ക്യാമറ കൾ സ്‌ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം കയറിയവർ അതെല്ലാം തിരിച്ചുവച്ച ശേഷമാണ് അക്രമം നടത്തിയത്.
പഞ്ചായത്തിലെ ആദ്യകാല സർക്കാർ സ്‌കൂളാണിത്. കബനിക്കരയിലെ ഗോത്ര വിദ്യാർഥികളും പാവപ്പെട്ടവരുടെ മക്കളും പഠിക്കുന്ന സ്കൂളിലാണ് അതിക്രമങ്ങൾ പതിവായത്. സമീപ
പ്രദേശങ്ങളിൽ മോഷണവും
പതിവായെന്നു പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *