വയനാട് പരിഷത് ഭവന് തറക്കല്ലിട്ടു
കൽപ്പറ്റ: ശാസ്ത്ര സാഹിത്യ പരിഷത്ത് പുതിയതായി നിർമിക്കുന്ന പരിഷത്ത് ഭവന് തറകല്ലിട്ടു. സയൻസ് സെന്ററായി ആരംഭിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി സംസ്ഥാന പ്രസിഡൻ്റ് ഡോ.സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി സുധിക്കവലയിലാണ് പുതിയകെട്ടിടം വരുന്നത്. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് അധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി വി മനോജ് കുമാർ ഡോ. എം പി പരമേശ്വരൻ അനുസ്മരണ പ്രഭാഷണം നടത്തി. ബാലവേദി ഉപസമിതിയുടെ മാഗസിൻ കവർ ശാലിനി തങ്കച്ചൻ പ്രകാശിപ്പിച്ചു. സി.കെ ശിവരാമൻ, കെ.ഷമീർ, വിജയൻ ചെറുകര, അമ്പി ചിറക്കൽ, കെ.പി സുനിൽകുമാർ, എ.ജനാർദനൻ, കെ.ബാലഗോപാൽ, എം.കെ സുന്ദർലാൽ എന്നിവർ സംസാരിച്ചു.
