ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഓണാഘോഷം നടത്തി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലപ്പുഴ യൂണിറ്റ് ഓണാഘോഷം “തിമിർത്തോണം 2026” നടത്തി. തവിഞ്ഞാൽ ഗ്രേസ് ഓഡിറ്റോറിയത്തിൽ ഓണാഘോഷം ജില്ലാ പ്രസിഡണ്ട് പ്രശാന്ത്.എം ഉദ്ഘാടനം ചെയ്തു.ഷൈജു മാധവൻ, ഷോബിൻ സി ജോണി,ജിനു മേന്മ,അനീഷ് പി.ജി,പ്രജീഷ് എംപി,നിമിഷ രജിത്ത്,സനൽകുമാർ,ജോ മിഷ്എം.ജെ എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.
