പറളിക്കുന്നിൽ ‘ഫ്രീഡം കണക്ട്’ സംഘടിപ്പിച്ചു
പറളിക്കുന്ന്: ഇസത്തുല്‍ ഇസ്‌ലാം മദ്രസയില്‍ എസ്‌കെഎസ്ബിവി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ഫ്രീഡം കണക്ട്’ സംഘടിപ്പിച്ചു. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ പി.സി. മജീദ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം അവകാശം മാത്രമല്ല, ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ജീവന്‍ സമര്‍പ്പിച്ച ധീരരെ ഓര്‍ത്തെടുക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനാഘോഷമെന്നും മജീദ് പറഞ്ഞു.
സ്വാതന്ത്ര്യസമരസേനാനികളെ പരിചയപ്പെടുത്തല്‍, സ്വാതന്ത്ര്യദിന സന്ദേശം നല്‍കല്‍, പ്രതിജ്ഞയെടുപ്പ്,
ദേശീയോദ്ഗ്രഥന, ദേശീയ ഗാനാലാപനം തുടങ്ങിയവ നടന്നു. മുഅല്ലിം ഹാരിസ് ബാഖവി, പഞ്ചായത്ത് അംഗം ഷാജഹാന്‍, മഹല്ല് ഭാരവാഹികളായ പി. സൈനുദ്ദീന്‍, ഒ.കെ. മൊയ്തീന്‍ ഹാജി, എം.കെ. ജലീല്‍, എന്‍.എച്ച്. സിദ്ദിഖ്, കെ. ഫൈസല്‍, ഷുഐബ് യമാനി, പി. നാസര്‍ മൗലവി എന്നിവര്‍ നേതൃത്വം നല്‍കി
