കോഴിക്കോട് -മുത്തങ്ങ നാലുവരി പാത:ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മന്ത്രിമാരെ കണ്ടു
താമരശ്ശേരി: ദേശീയപാത 766 ചുരം ബൈപാസ് (ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ) ഉൾപ്പെടെ കോഴിക്കോട് മുതൽ മുത്തങ്ങ വരെ നാലുവരി പാത ആയി വികസിപ്പിക്കുന്നതിനുള്ള വിശദ പഠന റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കി ഈ വികസന പദ്ധതി എത്രയും വേഗം യാഥാർഥ്യമായി കിട്ടുന്നതിന് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മന്ത്രിമാരെ കണ്ടു. തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ സി.കെ. കാസിം, കൊടുവള്ളി നിയോജക മണ്ഡലം എം എൽഎ പി.കെ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി .വി.ഡി.സതീശൻ, വ്യവസായ- ഐടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ, റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദീഖ് എന്നിവരെ കണ്ടാണ് ചർച്ച നടത്തിയത്. ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹുസൈൻ കുട്ടി, ജനറൽ കൺവീനർ ടി.ആർ.ഒ. കുട്ടൻ, ഭാരവാഹികളായ ജോണി പാറ്റാനി, വി.കെ.അഷ്റഫ് റാഷി താമരശ്ശേരി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ എംഎൽഎയു മായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തി.
ചുരത്തിൽ അനുദിനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ നിർദിഷ്ട ചുരം ബൈപാസ് അടങ്ങിയ ഈ ദേശീയ പാത വികസന പദ്ധതി വയനാടിന്റെയും ഒപ്പം മലബാർ മേഖലയുടെയും വികസന മുന്നേറ്റത്തിന് വഴിതുറക്കും.
ഡിപിആർ നടപടികൾ ത്വരിതപ്പെടുത്തി പദ്ധതി യാഥാർഥ്യമാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും എൻഎച്ച്എഐയുമായും ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമന്ന്
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉറപ്പു നൽകി. ബൈപാസ് ആക് ഷൻ കമ്മിറ്റി
ഉന്നയിച്ച വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ഉറപ്പു നൽകി.
എൻഎച്ച്എഐ റീജനൽ ഓഫീസർ കേണൽ
എ.കെ.ജാൻബാസ്നെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ച് കോഴിക്കോട് – കൊല്ലഗൽ ദേശീയ പാത വികസനം സമയബന്ധിതമായി പൂർത്തി കരിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തി
