രണ്ടാംഘട്ട വീടുകളുടെ വിതരണം വൈകുന്നു: ചൂരൽമല-മുണ്ടക്കൈ ദുരന്ത ബാധിതർ ടൗൺഷിപ്പിൽ പ്രതിഷേധിച്ചു
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള രണ്ടാം ഘട്ട വീടുകളുടെ വിതരണം നീണ്ടുപോകുന്നതിൽ അതിജീവിതരുടെ ശക്തമായ പ്രതിഷേധം. ടൗൺഷിപ്പിൽ നേരിട്ടെത്തിയാണ് അതിജീവിതർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
സെപ്റ്റംബർ അവസാനത്തോടെ വീടുകൾ കൈമാറുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ നറുക്കെടുപ്പ് നടപടികൾ പോലും തുടങ്ങിയിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു. സെപ്റ്റംബർ 30-നകം വീടുകൾ നൽകുമെന്നായിരുന്നു സർക്കാരും ഭരണകൂടവും അറിയിച്ചിരുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും സെപ്റ്റംബർ 30-നകം തന്നെ വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. എത്രയും വേഗം വീടുകൾ കൈമാറാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.
