തിരക്കൊഴിഞ്ഞ് പാൽ അളവുകേന്ദ്രങ്ങൾ
കല്‍പ്പറ്റ: ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ ക്ഷീര സംഘങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാല് അളവുകേന്ദ്രങ്ങള്ക്ക് പാല് വാങ്ങല്‍ ഇടമായി പരിണാമം. അളവുകേന്ദ്രങ്ങളില് പാല് നല്‍കുന്നതിന് ക്ഷീര കര്ഷകകര് തിക്കിത്തിരക്കുന്നത് പഴങ്കഥയായി. മിക്ക കേന്ദ്രങ്ങളിലും നാമമാത്ര കര്‍ഷകരാണ് രാവിലെയും ഉച്ചകഴിഞ്ഞും പാല് അളവിനെത്തുന്നത്. സംഘം ജീവനക്കാരന് അളന്നെടുക്കുന്ന പാല് വാങ്ങുന്നതിന് ആളുകള്‍ കാത്തുനില്‍ക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ക്ഷീരകര്‍ഷകരില്‍ പലരും കളംവിട്ടുവെന്ന യാഥാര്‍ഥ്യത്തിലേക്കാണിത് വിരല്‍ചൂണ്ടുന്നത്. ക്ഷീരോത്പാദനത്തിന് പ്രസിദ്ധമായിരുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലടക്കം വീടുകളോടുചേര്‍ന്നുള്ള തൊഴുത്ത് വിറകും കൃഷിപ്പണിക്കുള്ള ആയുധങ്ങളും ആക്രി സാധനങ്ങളും സൂക്ഷിക്കുന്നതിനുള്ള ഇടമായി മാറി.
ആയിരക്കണക്കിന് കുടുംബങ്ങള്‍ ഉപജീവനത്തിന് ക്ഷീരവൃത്തിയെ ആശ്രയിച്ചിരുന്ന ജില്ലയാണ് വയനാട്. കാര്‍ഷികത്തകര്‍ച്ച അതീജീവിക്കുന്നതിനാണ് കര്‍ഷക കുടുംബങ്ങള്‍ പശുവളര്‍ത്തലിലേക്ക് തിരിഞ്ഞത്. എന്നാല്‍ കാലപ്രയാണത്തില്‍ ചിത്രം മാറി. വരവും ചെലവും പൊരുത്തപ്പെടാതെ പശുവളര്‍ത്തല്‍ അവസാനിപ്പിച്ച കര്‍ഷകരുടെ എണ്ണം വര്‍ധിച്ചു. ര്‍ഷക കുടുംബാംഗങ്ങള്‍ തൊഴിലിന് ഇതര ദേശങ്ങളില്‍ പോകുന്നതും ക്ഷീരവൃത്തിയെ ബാധിച്ചു.പശുക്കളെ വളര്‍ത്താന്‍മാത്രം അംഗബലം ഇല്ലാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും.
പ്രതിദിനം 2,05,000 വരെ ലിറ്റര്‍ പാല് ക്ഷീരസംഘങ്ങള്‍ മുഖേന മില്‍മ വയനാട് ഡയറിയില്‍ സംഭരിച്ചിരുന്നു. 56 ക്ഷീര സംഘങ്ങള്‍ ജില്ലയിലുണ്ട്. സംഘങ്ങള്‍ സംഭരിക്കുന്ന പാലിന്റെ അളവില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് ഉണ്ടായത്. സംഘങ്ങള്‍ മുഖേന മില്‍മ ഡയറിയില്‍ എത്തുന്ന പാലിന്റെ അളവിനെ ഇത് ബാധിച്ചു. പലേടങ്ങളിലും സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലാണ്.
ജില്ലയില്‍ കന്നുകാലികളുടെ എണ്ണവും കുറയുകയാണ്. 2019ല്‍ 79,753 കന്നുകാലികള്‍ ഉണ്ടായിരുന്നത് 2024ല്‍ 58,439 ആയി കുറഞ്ഞതായാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ഇപ്പോള്‍ കണക്കെടുത്താല്‍ ജില്ലയില്‍ കന്നുകാലികളുടെ എണ്ണം 40,000 തികയില്ലെന്ന് അഭിപ്രായപ്പെടുന്ന കര്‍ഷകര്‍ നിരവധി
