പത്മപ്രഭ വനിതാവേദി ക്ലാസ് സംഘടിപ്പിച്ചു
കൽപറ്റ: കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം ഔഷധ സസ്യങ്ങളെ പരിചയപ്പെടലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
വനിതാ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നടത്തിയ ക്ലാസ് വയനാട് ആയുർവേദ ഹോസ്പിറ്റലിലെ ഡോ. വന്ദന സായൂജ് ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡൻ്റ് എ.സുധാറാണി അധ്യക്ഷത വഹിച്ചു. ഡോ. വന്ദന ക്ലാസ് നയിച്ചു.
വേദി രക്ഷാധികാരി പി.എൻ. പത്മിനി, ഗ്രന്ഥാലയം പ്രസിഡൻ്റ് ടി.വി.രവീന്ദ്രൻ, സെക്രട്ടറി കെ.പ്രകാശൻ, വനിതാവേദി സെക്രട്ടറി ഷെർളി സെബാസ്റ്റ്യൻ, ഇ. ശേഖരൻ, ലൗലി അഗസ്റ്റിൻ, പി. അനിത, റോസ് മരിയ ബേബി എന്നിവർ സംസാരിച്ചു. ഐ.ഉഷ, എം.വി. അനൂപ, ചന്ദ്രജ വിനോദ്, എ.പി. സവിത എന്നിവർ നേതൃത്വം നൽകി
