വിദ്യാർത്ഥികളെ അനുമോദിച്ചു
കൽപ്പറ്റ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കൽപ്പറ്റ എം.സി.എഫ് അമൽ പവൻ ഹോം കെയർ ആദരിച്ചു. അമൽ പവൻ ഹോം കെയറിലെ പഠിതാക്കളായ വിജയികൾക്ക് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ടി.ഹംസ ഉപഹാരങ്ങൾ സമർപ്പിച്ചു. ചടങ്ങിൽ ഡോ.കെ. ജമാലുദ്ദീൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. എം മുഹമ്മദ് മാസ്റ്റർ, സിദ്ദീഖ് കൽപ്പറ്റ, ഷബീർ എൻ.കെ, ഇ.മുസ്‌തഫ, അബ്‌ദുൽ ബാരി മാസ്റ്റർ, അൽത്താഫ്.പി, അബ്‌ദുൾ അസീസ്‌സി.കെ, ഉമ്മർ സി.കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. ആദരിക്കൽ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച രക്ഷിതാക്കളുടെ കുടുംബ സംഗമത്തിൽ അബൂബക്കർ ഹാഷിമി ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
