തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം: ബികെഎംയു
മാനന്തവാടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്ന്
കേരള സ്റ്റേറ്റ് കര്‍ഷത്തൊഴിലാളി ഫെഡറേഷന്(ബികെഎംയു)മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശിക സഹിതം വിതരണം ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു. തലപ്പുഴ വ്യാപാരഭവനില്‍ ജില്ലാ സെക്രട്ടറി ടി.ജെ. ചാക്കോച്ചന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ അധ്യക്ഷത വഹിച്ചു. ദേവസ്യ ദ്വാരക, സാബീറ, മുനീറ, ജിതേഷ് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി സി. ചന്ദ്രന് സ്വാഗതം പറഞ്ഞു
