മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ നാശം: നടപടി സ്വീകരിക്കണമെന്ന് എഎപി
മാനന്തവാടി: ഗവ.മെഡിക്കല്‍ കോളജില്‍ ഉപയോഗിക്കാത്തതുമൂലം വിലപ്പിടിപ്പിക്കുള്ള ഉപകരണങ്ങള്‍ നശിച്ചതിന് കാരണക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നിയോജകമണ്ഡലം ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തങ്ങളില്‍ മരണമടയുന്നവര്‍ തദേശീയരല്ലാതാകുമ്പോള്‍ പൊതുജനങ്ങളും സര്‍ക്കാരും കാണിക്കുന്ന നിസംഗത മാനവികതയ്ക്ക് ചേര്‍ന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. വയനാട് സ്‌ക്വയറില്‍ ചേര്‍ന്ന യോഗം
സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ മനു മത്തായി, പി.എം.ജെ. ജോണി, ബേബി കാരക്കാമല, ഡി ഗോള്‍ തോമസ്, അസ്‌ലം പിലാക്കാവ്, കെ. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു
