Event More NewsFeature NewsNewsPoliticsPopular NewsRecent News

സെക്രട്ടേറിയറ്റ്‌ മാർച്ച്‌ 24ന്‌പ്രചാരണ ജാഥയുമായി ​മോട്ടോർ തൊഴിലാളികൾ​

മാനന്തവാടി:ഓട്ടോ–ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) 24ന്‌ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഭാഗമായി തൊഴിലാളികൾ പ്രചാരണ ജാഥ നടത്തി. ഇന്ധനവില വർധന പിൻവലിക്കുക, ഓട്ടോ-–ടാക്സി നിരക്ക്‌ പുനർനിർണയിക്കുക, വിലക്കയറ്റം തടയുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ്‌ മാർച്ചും ജാഥയും.
ഇന്നലെ രാവിലെ മാനന്തവാടിയിൽനിന്ന്‌ പര്യടനം ആരംഭിച്ച ജാഥ സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ ഉദ്ഘാടനംചെയ്തു. പി യു സന്തോഷ് കുമാർ അധ്യക്ഷനായി. പുൽപള്ളി, ബത്തേരി, മീനങ്ങാടി, കൽപറ്റ, വൈത്തിരി എന്നിവിടങ്ങളിൽ പര്യടനം നടത്തി. പനമരത്ത് സമാപിച്ചു.
ജാഥാ ക്യാപ്റ്റൻ കെ സുഗതൻ, വൈസ് ക്യാപ്റ്റൻ കെ എം ബിജു, മാനേജർ പി എ അസീസ്, ടി കെ പുഷ്പൻ, ബാബു ഷജിൽ കുമാർ, പി എ മുഹമ്മദ്, വി എ അബ്ബാസ്, കെ ജയരാജൻ, പി കെ അസീസ്, എ റിയാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *