Feature NewsNewsPopular NewsRecent News

കള്ളാടി മണ്ണിടിച്ചിലിൽ മഴയെ പഴിച്ച് കമ്പനി; ആർക്കും കൈകഴുകി രക്ഷപെടാനാവില്ലെന്ന് മന്ത്രി

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ
ആർക്കും കൈകഴുകി
രക്ഷപെടാനാവില്ലെന്ന് റവന്യുമന്ത്രി
എ.പി.അനിൽകുമാർ. ഈ സമയം
വിവാദങ്ങൾക്കില്ലെന്നും
രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ
പ്രാധാന്യമെന്നും അദ്ദേഹം
പറഞ്ഞു. മറ്റ്
വിശകലനങ്ങളിലേക്ക് ഇപ്പോഴില്ലെന്നും
പിന്നീട് പരിശോധിച്ച്
തീരുമാനമെടുക്കുമെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു. നിർമാണ മേഖലയിൽ
മാർഗനിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്നും
എല്ലാം പെർഫെക്ട് എന്ന് പറഞ്ഞ്
അംഗീകരിക്കാനാവില്ലെന്നും മന്ത്രി
ടി.സിദ്ദിഖും പ്രതികരിച്ചു. പരസ്‌പരം ചെളി
വാരിയെറിയാൻ ഇപ്പോൾ
ശ്രമിക്കുന്നില്ലെന്നും കാണാതായവരെ
കണ്ടെത്തുന്നതിനാണ് ഇപ്പോൾ പ്രാധാന്യം
നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, തുരങ്കനിർമാണ സ്ഥലത്തെ
മണ്ണിടിച്ചിൽ കൈകഴുകി മഴയെ
പഴിക്കുകയാണ് നിർമാണ കമ്പനിയായ
ദിലീപ് ബിൽഡ്കോൺ. സാധാരണയിലും
പത്തിരട്ടി മഴ പെയ്തതാണ് ദുരന്ത
കാരണമെന്നാണ് കമ്പനിയുടെ
ന്യയീകരണം. തുരങ്ക നിർമാണത്തിൽ
സുരക്ഷാചട്ടങ്ങൾ കർശനമായി
പാലിച്ചിട്ടുണ്ട്. ഖനനം ചെയ്തവ
കൈകാര്യം ചെയ്തത്‌ നിർദേശം
അനുസരിച്ചാണ്. നിർമാണം നടക്കുന്ന
സ്‌ഥലത്തല്ല മണ്ണിടിഞ്ഞതെന്നും
അന്വേഷണത്തോട് സഹകരിക്കുമെന്നും
കമ്പനി അറിയിച്ചു.

അതിനിടെ, മണ്ണിടിച്ചിലിൽ മലയാളി എൻജിനീയർ കുഞ്ചുവിനും പരുക്കുപറ്റി. നിർമാണത്തിന്റെ ഭാഗമായി എടുത്തിട്ട മണ്ണിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും മണ്ണിടിഞ്ഞ് വന്നത് വനമേഖലയിൽ നിന്നാണെന്നും കുഞ്ചു മനോരമ ന്യൂസിനോട് പറഞ്ഞു. ഒപ്പുണ്ടായിരുന്ന പ്രോജക്ട് എൻജിനീയറെ കാണാതായെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *