Event More NewsFeature NewsNewsPoliticsPopular NewsRecent NewsUncategorized

അക്കാദമിക വിജയത്തിന് നാടിൻ്റെ ആദരം

കാലിക്കുനി: ഏയറോ സ്പേസ് എൻജിനീയർ, സിവിൽ സർവീസ്, ജോർജിയയിൽ നിന്ന് എംബിബിഎസ്, ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് എംബിബിഎസ്, പാരാമെഡിക്കൽ കോഴ്സുകൾ, എൻജിനീയറിങ്, ആർമി ഉൾപ്പെടെ വലിയ വലിയ സ്വപ്നങ്ങൾ. തരിയോട് ഗ്രാമപഞ്ചായത്ത് കാലിക്കുനി വാർഡിലെ ഉന്നത വിജയികളെ ആദരിക്കുന്ന ചടങ്ങിൽ, ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ കുട്ടികൾ പങ്കുവെച്ച സ്വപ്നങ്ങളാണ് ഇതെല്ലാം. എക്സിമിയ എന്ന പേരിൽ ബെർലിൻ ഹോളിഡേയ്സിൽ വെച്ച് സംഘടിപ്പിച്ച വിജയോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി സണ്ണി വിജയികളെ ആദരിച്ചു. കരിയർ വിദഗ്ധൻ എ കെ മജീദ് ക്ലാസ് എടുത്തു. മാർക്കിന്റെയും ഗ്രേഡിന്റെയും വലിപ്പച്ചെറുപ്പം നോക്കാതെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെയും സിഎം കിഡ്സ് സ്കോളർഷിപ്പ് നേടിയവരെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുബഷിർ എ കെ, സാഹിറ അഷ്റഫ്, സുഭാഷിണി കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. സി സുചിത്ര ടീച്ചർ സ്വാഗതവും പി കെ പ്രകാശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *