Feature NewsNewsPopular NewsRecent News

ബത്തേരി നിർമലമാതാ സ്‌കൂളിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി –

സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥികളെ ലഹരി വിപത്തുകളില്‍നിന്നു സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മലമാതാ പബ്ലിക് സ്‌കൂളില്‍ ബോധവത്കരണ സെമിനാര്‍ നടത്തി. പ്രിന്‍സിപ്പല്‍ ഡോ.ഗീത തമ്പി അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ.ലിന്‍സ് ചെറിയാന്‍, ആന്റി ഡ്രഗ്‌സ് ക്ലബ് ചുമതലയുള്ള അമൃത ട്രീസ ഫ്രാന്‍സിസ്, ഷീനമോള്‍, ഹില്‍ഡ തോമസ്, പി. ലിഷ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബി.ആര്‍. രമ്യ, എം.എം. ബിനു എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ സെമിനാര്‍ നയിച്ചു. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം വ്യക്തിജീവിതത്തെയും കുടുംബത്തെയും എങ്ങനെ തകര്‍ക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ ലഹരിക്കെണിയില്‍ വീഴാതിരിക്കാന്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിദ്യാര്‍ഥിനി ലയന സാബു സ്വാഗതവും നക്ഷത്ര ജിജോയ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *