Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

ആദ്യഘട്ട പത്മ പുരസ്‌കാര വിതരണം ഇന്ന്; രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മ പുരസ്‌കാരങ്ങളുടെ ഈ വര്‍ഷത്തെ ആദ്യഘട്ട വിതരണം ഇന്ന് നടക്കും. രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ആകെ 131 പത്മ പുരസ്‌കാരങ്ങള്‍ക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതില്‍ രണ്ടു പത്മവിഭൂഷണ്‍, ആറു പത്മഭൂഷണ്‍, 58 പത്മശ്രീ ഉള്‍പ്പെടെ 66 പുരസ്‌കാരങ്ങളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ശേഷിക്കുന്ന പത്മ പുരസ്‌കാരങ്ങള്‍ പിന്നീട് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിതരണം ചെയ്യുമെന്നാണ് റിപോര്‍ട്ട്. കല, സാമൂഹിക സേവനം, ശാസ്ത്രം, വ്യവസായം, വാണിജ്യം, വൈദ്യശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *