‘ആ വൃദ്ധദമ്പതികളുടെ ആദ്യ വിമാനയാത്ര അവസാനത്തേതായി’; അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഇന്ന് ഒരു വർഷം
അഹമ്മദാബാദ്: 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഇന്ന് ഒരു വർഷം. ഹോസ്റ്റൽ സമുച്ചയത്തിലേക്ക് വിമാനം തകർന്നുവീണപ്പോൾ അത് വെറുമൊരു വിമാന തകർച്ച മാത്രമായിരുന്നില്ല, ആകാശത്തും ഭൂമിയിലുമുണ്ടായിരുന്ന ഒട്ടനവധി കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ആ നിമിഷത്തിൽ കത്തിയമർന്നത്. ഇന്ന് അപകടാവശിഷ്ടങ്ങൾ നീക്കം ചെയ്യപ്പെടുകയും സൈറൺ മുഴക്കങ്ങൾ അടങ്ങുകയും വാർത്തകൾ മാധ്യമങ്ങളിൽ നിന്ന് മറയുകയും ചെയ്തെങ്കിലും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവർക്ക് ഇന്നും ആ ദുരന്തത്തിൻ്റെ പുകച്ചുരുളുകളിൽ നിന്ന് മോചനമായിട്ടില്ല. പൊതുസമൂഹത്തിന്റെ ഞെട്ടലിൽ നിന്ന് മാറി, ഇന്ന് അതൊരു വലിയ ഏകാന്തതയും നിത്യേനയുള്ള വേദനയുമായി അവരുടെ ഉള്ളിൽ ജീവിക്കുന്നു.
ബ്രിട്ടനിൽ ഡോക്ടറായ മകൻറെ അടുത്തേക്ക്,
പറന്നുയരേണ്ടിയിരുന്ന ഒരു കുടുംബത്തിന്റെ
സങ്കടക്കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഖേദ സ്വദേശികളായ രജനികാന്തും ഭാര്യ
പുഷ്പബെന്നും ഒരുപാട് കഷ്ടപ്പാടുകൾ
സഹിച്ചാണ് മകനെ പഠിപ്പിച്ചു
ഡോക്ടറാക്കിയത്. മകൻ്റെ അടുത്തെത്തുക
എന്ന സ്വപ്നം യാഥാർഥ്യമാകുന്നതിന് മുമ്പ്അഹമ്മദാബാദിലെ കോൺക്രീറ്റ്
കെട്ടിടങ്ങൾക്കിടയിൽ അവർക്ക് ജീവൻ
വെടിയേണ്ടി വന്നു. അഹമ്മദാബാദിന്
പുറത്തേക്ക് ഒരിക്കൽ പോലും യാത്ര
ചെയ്തിട്ടില്ലാത്ത ആ ദമ്പതികളുടെ ആദ്യ
വിമാനയാത്രയാണ് ഒരു അഗ്നിഗോളത്തിൽ
അവസാനിച്ചത്.
