Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

സെഞ്ച്വറിയടിച്ച് യുഡിഎഫ്. കേരളത്തിലെങ്ങുംയുഡിഎഫ് തരംഗം

കേരളത്തിലെ നിയസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ യുഡിഎഫ് തരംഗമെന്ന് അക്ഷരാർത്ഥത്തിൽ പറയാനാകുന്ന നിലയാണുള്ളത്. എൽഡിഎഫ് കോട്ടകളടക്കം തകരുന്ന വ്യക്തമായ ചിത്രമാണ് കാണാനാകുന്നത്. യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആഘോഷ പരിപാടികളികളാണ് സംഘിപ്പിച്ചിരിക്കുന്നത്.

സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് ലീഡ് നേടാനായത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്തെ മൊത്തം ചിത്രമെടുത്താൽ യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നത്. 100 സീറ്റുകളിൽ യുഡിഎഫ് ലീഡ് നിലനിർത്തിക്കൊണ്ട് കേവലഭൂരിപക്ഷം മറികടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തും, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി. രാജീവ് എന്നിവരടക്കം 14 മന്ത്രിമാർ ആദ്യഘട്ടത്തിൽ പിന്നിലായതും എൽഡിഎഫിന് കനത്ത തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *