Feature NewsNewsPopular NewsRecent News

വീട്ടിലെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; ഭർത്താവ് അറസ്‌റ്റിൽ

തൃശൂരിൽ വീട്ടിലെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മരിച്ച ചാവക്കാട് സ്വദേശി മുഹ്‌സീനയുടെ ഭർത്താവ് ഇബ്രാഹിമാണ് അറസ്റ്റിലായത്. യുവതിയുടെ മരണകാരണം പ്രസവ ശേഷമുള്ള പരിചരണമില്ലായ്‌മയെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. യുവതിയുടെ ഗർഭപാത്രം മുതൽ എല്ലായിടത്തും അണുബാധയുണ്ടായിരുന്നു. മുതുകിലെ വ്രണം പുഴുവരിച്ചനിലയിലായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് മുപ്പത്തിയേഴുകാരിയായ മുഹ്‌സിന പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് ആറു ദിവസത്തിനുശേഷം കുട്ടി മരിച്ചു. ശരീരത്തിൽ പല ഭാഗത്തും മുറിവുകൾ ഉണ്ടായിരുന്ന മുഹ്‌സീന ഗുരുതരാവസ്ഥയിലായി. എന്നിട്ടും ഇബ്രാഹിം ആശുപ്രതിയിൽ പ്രവേശിപ്പിച്ചില്ല എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

അക്യുപങ്‌ചർ ചികിൽസയാണ് ഇബ്രാഹിം പിൻതുടർന്നിരുന്നത്. മുഹ്സിനയെ കുടുംബവുമായി ബന്ധപ്പെടാൻ ഇബ്രാഹിം അനുവദിച്ചിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ചാവക്കാട്ട് വീട്ടിലെത്തിയ യുവതിയുടെ പിതാവും സഹോദരിയുമാണ് ഗുരുതരാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്. പിന്നീട് ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവിൽ നിന്ന് ക്രൂര പീഡനത്തിന് യുവതി ഇരയായെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

അതേസമയം, നവജാത ശിശുവിന്റെ മൃതദേഹവും പുറത്തെടുത്ത് പരിശോധിക്കും. കുഞ്ഞിൻ്റെ മരണകാരണം അവ്യക്തമാണ്. ചാവക്കാട് പൊലീസാണ് സ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *