ഇലക്കൂട്ട് : നാടൻ രുചിയിൽ ആരോഗ്യപ്പെരുമ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തി വിദ്യാലയം
മൂളിത്തോട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് എടവക നാഷണൽ എ.എൽ.പി. സ്കൂളിൽ നാടൻ ഇലക്കറികളുടെ പ്രാധാന്യം പരിചയപ്പെടുത്തുന്ന വേറിട്ട പ്രവർത്തനം സംഘടിപ്പിച്ചു. വീടുകളിൽനിന്ന് കുട്ടികൾ കൊണ്ടുവന്ന മത്തനില, വിവിധയിനം ചീരയിലകൾ, മുരിങ്ങയില തുടങ്ങിയ നാടൻ ഇലകൾ പ്രദർശിപ്പിക്കുകയും അവ ഉപയോഗിച്ച് തയ്യാറാക്കിയ ഇലക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി നൽകുകയും ചെയ്തു. നാടൻ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, ഇലക്കറികളുടെ പോഷകഗുണങ്ങൾ തിരിച്ചറിയുക, ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്നിവയായിരുന്നു പ്രവർത്തനത്തിൻ്റെ ലക്ഷ്യം. കുട്ടികളിൽ പോഷകസമൃദ്ധമായ ഭക്ഷണത്തോടുള്ള താൽപര്യം വളർത്താനും പ്രവർത്തനം സഹായകമായി
