Feature NewsNewsPopular NewsRecent News

പിടിബി സ്മാരക ബാലശാസ്ത്ര പരീക്ഷയ്ക്ക്തുടക്കമായി

സുല്‍ത്താന്‍ ബത്തേരി: സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്(ശാസ്ത്ര), പൊതുവിദ്യഭ്യാസ വകുപ്പ്, മലയാളം മിഷന്‍, കാന്‍ഫെഡ്, പിടിബി. സ്മാരക ട്രസ്റ്റ് എന്നിവ സംയുക്തമായി നടത്തുന്ന 37-ാമത് പിടിബി സ്മാരക ആഗോള ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു. ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം, എവിടെനിന്നും ഉത്തരങ്ങള്‍ ശേഖരിക്കാം എന്ന രീതിയില്‍ ഒരു മാസം കൊണ്ട് ഉത്തരങ്ങള്‍ കണ്ടെത്തി തയാറാക്കേണ്ട പരീക്ഷയില്‍ യുപി, ഹൈസ്‌കൂള്‍, മലയാളം മിഷന്‍ വിദ്യാര്‍ഥികള്‍ക്ക്
സൗജന്യമായി പങ്കെടുക്കാം. ജില്ലാതല ഉദ്ഘാടനം ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി. ലക്ഷ്മണന്‍ നിര്‍വഹിച്ചു. ഫാ.ഡോ. മത്തായി അതിരമ്പുഴയില്‍ അധ്യക്ഷത വഹിച്ചു. കെ.കെ. സൗദാബി, ടി.ഐ. ജയിംസ്, പി. ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *