വയനാടിനൊപ്പം മജ്ലിസ്’: രണ്ടാമത് വീടിന്റെ താക്കോൽദാനം വ്യാഴാഴ്ച
കല്‍പ്പറ്റ: വയനാട്ടിലെ പ്രകൃതിദുരന്തബാധിതര്‍ക്ക് വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രഖ്യാപിച്ച ‘വയനാടിനൊപ്പം മജ്‌ലിസ്’ പദ്ധതിയില്‍ പടിഞ്ഞാറത്തറ മുണ്ടക്കുറ്റിയില്‍ നിര്‍മാണം പൂര്‍ത്തിയായ രണ്ടാമത് വീടിന്റെ താക്കോല്‍ദാനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തും. തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി, കോട്ടക്കല്‍ എംഎല്‍എ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മജ്‌ലിസ് സെക്രട്ടറി സി.പി. ഹംസ, കോളജ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ സലിം കുരുവമ്പലം, പ്രിന്‍സിപ്പല്‍ ഡോ മുഹമ്മദുകുട്ടി, ഡയറക്ടര്‍ എന്‍. നൗഷാദ് എന്നിവര്‍ അറിയിച്ചു.
കല്ലാച്ചി സൂപ്പി-ആയിഷ ദമ്പതികള്‍ ലഭ്യമാക്കിയ സ്ഥലത്ത് പുളിക്കല്‍ നൗജീബ്-മുബഷിറ ദമ്പതികള്‍ക്കാണ് വീട്് നിര്‍മിച്ചത്. കോളജിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, മാനേജ്‌മെന്റ് ഭാരവാഹികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ കൂട്ടായ്മയിലാണ് ഭനന നിര്‍മാണം പൂര്‍ത്തിയാക്കിയത്. കോളജ് തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചായിരുന്നു ധനസമാഹരണം. 1,100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് 20 ലക്ഷം രൂപ ചെലവിലാണ് പണിതത്
