Feature NewsNewsPopular NewsRecent News

വയനാടിനെ അവോക്കാഡോയുടെ ഹബ്ബാക്കി മാറ്റുമെന്ന്കൃഷിമന്ത്രി ടി.സിദ്ധീഖ്

ബത്തേരി:അവോക്കാഡോകൃഷി ത്രിതലപഞ്ചായത്തുകളുമായി ഏകോപിപ്പിച്ച് വയനാടിനെ അവോക്കാഡോയുടെ കാർഷികഭൂമിയാക്കി മാറ്റുന്നതിനായി സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.

വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രണ്ടാമത് അവോക്കാഡോ ഫെസ്റ്റ് ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷി വകുപ്പ് മന്ത്രി.

ശാസ്ത്രീയപരിചരണരീതി, പോസ്റ്റ് ഹാർവെസ്റ്റിംഗ് സാങ്കേതിക വിദ്യകൾ, കോൾഡ് ചെയിൻ പ്രോസസ്സ്,
കയറ്റുമതി അടക്കമുള്ള വിപണി
ഉറപ്പ് വരുത്തി വയനാടിനെ അവോക്കാഡോ ഹബ്ബാക്കി മാറ്റും.

അവോക്കാഡോയെ പ്പറ്റിയുള്ള സമഗ്രമായപഠനത്തിനായി വയനാട്ടിൽ ലോകം എത്താനുള്ള പ്രയാണത്തിലേക്കുള്ള പാതയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അവോക്കാഡോ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയിൽ കേന്ദ്രസർക്കാർ സ്ഥാപനമായ മൈസൂർ സി.എഫ്.ടി.ആർ.
ഐയും വയനാട് ഹിൽസ് ഫാർമർ
പ്രൊഡ്യൂസർ കമ്പനിയും
ഈ മേളയുടെ ഭാഗമായി അവോക്കാഡോ മൂല്യവർദ്ധിത ഉൽപ്പന്നസാങ്കേതികവിദ്യയുടെ
എം.ഒ. യു.വിൽ ഒപ്പിട്ടു.

ഇന്ത്യയിലെ പ്രമുഖരായ ഇരുപതോളം ശാസ്ത്രജ്ഞൻമാർ പങ്കെടുക്കുന്ന സംവാദങ്ങളും ഇൻവെസ്റ്റേഴ്സ് മീറ്റും, എക്സിബിഷനും രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിലുണ്ടാകും.

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ അദ്ധ്യഷതയിൽ നടന്ന ചടങ്ങിൽ
സ്വാഗതം ഡോ. എ.ടി.സുരേഷ് നിർവഹിച്ചു. അവോക്കാഡോ ഫെസ്റ്റ് ലക്ഷ്യത്തെക്കുറിച്ച് ഡോ. പി മണിലാൽ സംസാരിച്ചു. വെള്ളയാണി കാർഷിക സർവ്വകലാശാല കോളേജ് ഓഫ് അഗ്രികൾച്ചർ, പ്രൊഫസർ ഡോ. യാമിനി വർമ്മ, കിസാൻ സർവ്വീസ് സൊസൈറ്റി ചെയർമാൻ ജോസ് തയ്യിൽ എന്നിവർ ആശംസകൾ നേർന്നു. വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ
സുനിൽകുമാർ നന്ദിയും
പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *