Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

ഉരുൾബാധിതരായ നാല് കുടുംബങ്ങൾക്ക് നാളെ സ്നേഹ ഭവനം സമ്മാനിക്കും

വെള്ളമുണ്ട. 2024 ജൂലൈയിലെ ഉരുൾ ദുരന്തത്തിൽ ഒലിച്ചു പോയ നാല് കുടുംബങ്ങളൾക്ക് നാളെ വെള്ളമുണ്ട സിറ്റിയിൽ സ്നേഹവീട് കൈമാറും ദുര ന്തത്തിൻ്റെ എല്ലാ ഭീകരതയും അനുഭവിച്ച നാല് കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കു ന്നത് വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട് സിറ്റി മഹല്ലിൽ സമസ്ത കോർഡി നേഷൻ കമ്മിറ്റിയുടെ അൽബിറ് പ്രീ സ്‌കൂളി ലെ കുരുന്നുകൾ സ്വരൂപിച്ച തുകയും, കോഴിക്കോട് മയ്യന്നൂർ മഹല്ല് കമ്മിറ്റിയുടെയും സാമ്പത്തിക സഹകരണം കൊണ്ടാണ് ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്, വെള്ളമുണ്ട സിറ്റിയിലെ പാറക്ക ഉസ്മാൻ എന്ന വ്യക്തിയാണ് സ്നേഹ ഭവനത്തിനുള്ള 25 സെൻറ് സ്ഥലം സൗജന്യമായി നൽകിയത്.2024 നവംബർ ഒൻപതിന് സമസ്ത പ്രസിഡന്റ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തറക്കല്ലിട്ട വീടുകളുടെ താക്കോൽ നാളെ കൈമാറും. അൽബിറ് പ്രീ സ്‌കൂളിലെ കുട്ടികൾ സ്വരൂപിച്ച തുകയിൽ നിന്ന് മൂന്ന് വീടുകൾക്കും . മയ്യന്നൂർ മഹല്ല് കമ്മിറ്റി ഒരു വീടും ആണ് പണിത് നൽകിയത്. മൂന്ന് ബെഡ് റൂം, സിറ്റൗട്ട്,ഡൈനിങ് ഹാൾ.കിച്ചൺ, ടൊയ്‌ലറ്റ്.അടക്കം 1000 സ്കയർ ഫീറ്റിലാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. 15 ലക്ഷം രൂപ യാണ് ഓരോ വീടുകളുടെയും നിർമാണത്തിന് ചെലവായത്. വീടുകളുടെ താക്കോൽ കൈമാറ്റം നാളെ രാവിലെ 10 മണിക്ക് സമസ്ത പ്രസിഡൻറ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ താക്കോൽ കൈമാറും പരിപാടിയിൽ .ഷഹീറലി ശിഹാബ് തങ്ങൾ.ഉമർ ഫൈസി മുക്കം.ഡോ: കെ പി മുഹമ്മദ്,മോയിൻകുട്ടി മാസ്റ്റർ.ഉസ്മാൻ ഹാജി മയ്യന്നൂർ.പിസി ഉമ്മർ മൗലവി.തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും സംബന്ധിക്കും

Leave a Reply

Your email address will not be published. Required fields are marked *