ഗൂഗിൾ പണിമുടക്കി? ചുരുങ്ങിയ സമയത്തിനകം എത്തിയത് ആയിരകണക്കിന് പരാതികൾ.
ഇന്ത്യയിൽ നൂറുകണക്കിന് ഉപയോക്താക്കൾക്ക് ഗൂഗിൾ സേവനങ്ങളിൽ തടസം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ജനപ്രിയ സെർച്ച് പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യാനാകുന്നില്ലെന്ന പരാതികളാണ് ഇന്റർനെറ്റിൽ ചുരുങ്ങിയ സമയം കൊണ്ട് നിറഞ്ഞത്. ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടറിൽ 200 ൽ അധികം പരാതികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ പരാതി 1000 കടന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
ഗൂഗിൾ സെർച്ച് ഫലങ്ങൾ ലോഡ് ആകാത്തത്, സർവർ എറർ സന്ദേശങ്ങൾ ലഭിക്കുന്നത്, സൈറ്റ് സ്ലോ ആകുന്നത് തുടങ്ങിയ പ്രശ്നങ്ങളാണ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗൂഗിൾ സെർച്ച് സേവനത്തെ പ്രശ്നം പ്രധാനമായും ബാധിച്ചെന്നാണ് സൂചന.സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല
