കേരളത്തിൽ യുഡിഎഫ് അധികാരത്തിലേക്ക്; നീങ്ങുമോ ദേശീയപാതയിലെ രാത്രിയാത്രാവിലക്ക്
കല്‍പ്പറ്റ: കേരളത്തില്‍ യുഡിഎഫ് മന്ത്രിസഭ നിലവില്‍ വരാനിരിക്കേ ദേശീയപാത 766 രാത്രിയാത്രാ നിരോധന വിഷയത്തില്‍ പുത്തന്‍ പ്രതീക്ഷയുമായി വയനാടന്‍ ജനത. കോഴിക്കോടിനെ സുല്‍ത്താന്‍ ബത്തേരി വഴി കൊല്ലേഗലുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ ബന്ദിപ്പുര വനഭാഗത്ത് 2007 ജൂണ്‍ മുതല്‍ തുടരുന്ന രാത്രിയാത്രാനിരോധനം നീക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തുമെന്ന വിശ്വാസത്തിലാണ് ജനം. കര്‍ണാടകയില്‍ ഭരണത്തിലുള്ളത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരാണ് എന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. കേരള, കര്‍ണാടക സര്‍ക്കാരുകളുടെ സംയുക്ത പ്രയത്നം രാത്രിയാത്രാവിലക്കുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില്‍ ജനഹിതത്തിനൊത്ത വിധി സമ്പാദിക്കാന്‍ ഉതകുമെന്നു കരുതുന്നവര്‍ നിരവധിയാണ്. കേസില്‍ സുപ്രധാന നിലപാട് എടുക്കേണ്ടതും കോടതിയെ അറിയിക്കേണ്ടതും കര്‍ണാട സര്‍ക്കാരാണ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ ജനവിധി തേടിയ വേളയില്‍ ജില്ലയില്‍ പ്രചാരണത്തിനെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രാത്രിയാത്രാ വിലക്ക് നീക്കുന്നതിനു സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നു പ്രസ്താവിച്ചിരുന്നു. പിന്നീട് പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കൊത്ത പ്രവര്‍ത്തനം കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായില്ല.
ദേശീയപാതയിലെ രാത്രികാല ഗതാഗത നിരോധനം പഴങ്കഥയാകുമെന്ന മട്ടില്‍ പ്രിയങ്ക ഗാന്ധിയും പ്രസ്താവന നടത്തിയിരുന്നു.
ദേശീയപാത 788ലും(പഴയ 212) 67ലും ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള ഭാഗത്ത് രാത്രിയാത്ര വിലക്കി കര്‍ണാടകയിലെ ചാമരാജ്നഗര്‍ ജില്ലാ കളക്ടര്‍ ഉത്തരവായത്. ദേശീയപാതയില്‍ വനഭാഗത്ത് വന്യജീവികള്‍ വാഹനം ഇടിച്ച് ചാകുന്നതു കണക്കിലെടുത്ത് ബന്ദിപ്പുര കടുവാസങ്കേതം മേധാവിയുടെ ശിപാര്‍ശയിലായിന്നു ഇത്. കേരള സര്‍ക്കാരും മറ്റും ഇടപെട്ടതിനെത്തുടര്‍ന്ന് കളക്ടറുടെ ഉത്തരവ് അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി പിന്‍വലിച്ചു. ഈ നടപടി ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീനിവാസബാബു കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കി. ഇത് പരിഗണിച്ച കോടതി ബന്ദിപ്പുര വനത്തിലൂടെയുള്ള രണ്ട് ദേശീയപാതകളിലെയും രാത്രിയാത്രാ നിരോധനം ശരിവച്ച്
2009 ജൂലൈ 27ന് ഇടക്കാല ഉത്തവ് പുറപ്പെടുവിച്ചു. ഇടക്കാല ഉത്തരവ് നേടിയശേഷം ശ്രീനിവാസബാബു കേസില്‍ താത്പര്യം കാട്ടിയില്ല. ഈ ഘട്ടത്തില്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ബന്ദിപ്പുര വനമേഖലയിലെ ഗതാഗത നിരോധമായിരുന്നു ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി ദേശീയപാതയില്‍ ബന്ദിപ്പുര കടുവ സങ്കേതം പരിധിയില്‍ രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയില്‍ ഗതാഗതം നിരോധിച്ച് 2010 മാര്‍ച്ച് 13നു പുറപ്പെടുവിച്ചു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസാണ് സുപ്രീം കോടതിയുടെ തീര്‍പ്പ്ുകാത്ത് കിടക്കുന്നത്. ദേശീയപാതയില്‍ വാഹന ഗതാഗതത്തിനു നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും നിരോധനസമയം ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഒരു പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
രാത്രിയാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇതിനകം പരിഗണിച്ചപ്പോഴൊക്ക കേരളത്തിനു സഹായകമായ നിലപാടല്ല കര്‍ണാടകയും തമിഴ്നാടും സ്വീകരിച്ചത്
