Event More NewsFeature NewsNewsPoliticsPopular NewsRecent News

കൽപ്പറ്റയിൽ ടി. സിദ്ദീഖിന് റെക്കോർഡ് ലീഡ്

കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കൽപ്പറ്റ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദീഖ് 31904 വോട്ടുകളുടെ കൂറ്റൻ ലീഡുമായി വിജയമുറപ്പിച്ചു. കഴിഞ്ഞ തവണത്തേക്കാൾ അഞ്ചിരട്ടി ലീഡാണ് ഒമ്പത് റൗണ്ടുകൾ പൂർത്തിയായപ്പോൾ സിദ്ദീഖ് നേടിയിരിക്കുന്നത്. കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രന്റെ ലീഡ് പതിനായിരം കടന്നതോടെ പ്രവർത്തകർ ചക്ക വെട്ടി പുഴുക്ക് വെച്ച് ആഘോഷം തുടങ്ങിക്കഴിഞ്ഞു.

സംസ്ഥാനത്തെ മൊത്തം ചിത്രത്തിൽ 100 സീറ്റുകളിൽ ലീഡ് നിലനിർത്തിക്കൊണ്ട് യുഡിഎഫ് അധികാരം ഉറപ്പിച്ച മട്ടാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് അഞ്ചാം റൗണ്ടിലും പിന്നിൽ തുടരുന്നത് എൽഡിഎഫ് ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ 1301 വോട്ടുകൾക്ക് ലീഡ് തിരിച്ചുപിടിച്ചതും യുഡിഎഫിന് കരുത്തേകുന്നു. നിലവിൽ എൽഡിഎഫ് 38 സീറ്റുകളിലും എൻഡിഎ രണ്ട് സീറ്റുകളിലും മാത്രമാണ് മുന്നേറ്റം പ്രകടിപ്പിക്കുന്നത്. ഓരോ റൗണ്ട് പിന്നിടുമ്പോഴും കേരളം യുഡിഎഫിന് അനുകൂലമായി വിധിയെഴുതുന്നു എന്ന സൂചനയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *