Event More NewsFeature NewsNewsPoliticsPopular NewsRecent NewsWorld

ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ

തിരുവനന്തപുരം :
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.വിലവർദ്ധനയില്‍ തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

അതേസമയം, സർക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയർമാൻ കെ എസ് മണി പറഞ്ഞു. വിലവ‌ർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മില്‍മയ്‌ക്ക് അധികാരം ഉണ്ടെന്നും കെ എസ് മണി പറഞ്ഞു. എന്നാല്‍, ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും അഭിപ്രായം ചോദിക്കുകയും വേണം. നേരത്തേ നല്‍കിയ കത്തിന് വ്യക്തമായ മറുപടി സർക്കാരില്‍ നിന്ന് ലഭിച്ചില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കൂടി ഭാഗമായാണ് മറുപടി വൈകിയത്. മൂന്ന് വർഷമായി പാല്‍ വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ചുനില്‍ക്കാൻ കഴിയില്ലെന്നും കെ എസ് മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *