വേതന വർധനവിൽ തീരുമാനമായി; കോഴിക്കോട്ടെ നഴ്സുമാരുടെ സമരം വിജയം
കോഴിക്കോട്: ഇന്നലെ നടന്ന ചർച്ചയിൽ വേതന വർധനവിൽ തീരുമാനമായതോടെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ നഴ്സുമാർ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ 36,000 രൂപയാണ് കുറഞ്ഞ വേതനം. കോഴിക്കോട് മേയ ആശുപത്രിയിൽ 37,000 രൂപ നൽകും. സമരവിജയത്തെ തുടർന്ന് ഇവിടങ്ങളിൽ നഴ്സുമാർ സമരം അവസാനിപ്പിച്ചു.
സമരം ചെയ്ത നഴ്സുമാർക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നും സ്വീകരിച്ച എല്ലാ നടപടികളും റദ്ദ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സമരത്തിന് മുൻപത്തെ അതേ അവസ്ഥ ആശുപത്രികളിൽ ഉണ്ടാകുമെന്ന് ചർച്ചയിൽ അധികൃതർ യുഎൻഎക്ക് ഉറപ്പ് നൽകി. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ കെ.ജി അലക്സാണ്ടർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ബേബിയുടെ കീഴിലുള്ള ആറ് ആശുപത്രികളിലും 36,000 രൂപ വീതം നഴ്സുമാർക്ക് നൽകും. അതേസമയം, തൃശൂർ അമല, ജൂബിലി, എൽഎഫ് എന്നിവിടങ്ങളിൽ സമരം തുടരുമെന്ന് നഴ്സുമാർ അറിയിച്ചു
