Feature NewsNewsPopular NewsRecent News

വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ;വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

മാനന്തവാടി:വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണന സൗകര്യം ഉറപ്പാക്കുമെന്ന് വനിതാശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കർഷകർസംരംഭകർ എന്നിവരുടെ ഉത്പന്നങ്ങൾക്ക് കൃത്യമായ വിപണന സൗകര്യം ഉറപ്പാക്കുക ലക്ഷ്യമിട്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച വനിതാ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക പ്രാധാന്യവുമുള്ള വയനാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനും അതിജീവനത്തിനും ഊന്നൽ നൽകുന്ന പദ്ധതികൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പരിസരത്ത് നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തു.

മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ്റ് ഡയറക്‌ടർ പി.സി മജീദ്,

മാനന്തവാടി നഗരസഭാ വൈസ് ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ, തവിഞ്ഞാൽവെള്ളമുണ്ടതൊണ്ടർനാട് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ എം.ജി ബിജു, ഖമർ ലൈല, പ്രമോദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി മൊയ്‌തീൻ ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.ടി മുഹമ്മദ് ഉനൈസ്, ചിന്നമ്മ ജോസ്, ആസ്യ മൊയ്തു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിൽസൺ തൂപ്പുംകര, ലിയി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ പ്രഭാകരൻ മാസ്റ്റർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *