വിബിജി റാം ജി പദ്ധതിയിൽ മെറ്റീരിയൽ കമ്പോണന്റ് കുടിശ്ശിക ഉടൻ അനുവദിക്കണം: പ്രിയങ്കാ ഗാന്ധി എംപി
കൽപ്പറ്റ: വയനാട്ടിലെ വിബിജി റാം ജി പദ്ധതിയിൽ ഇനിയും ലഭിക്കാനുള്ള മെറ്റീരിയൽ കമ്പോണൻ്റ് തുക കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കത്തയച്ചു കഴിഞ്ഞ മാസം നിലമ്പൂരിൽ വച്ച് വിബിജി റാം ജി തൊഴിലാളികളുമായി നടത്തിയ ആശയവിനിമയത്തിൽ ഉന്നയിക്കപ്പെട്ട പരാതികൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനാണ് പ്രിയങ്ക ഗാന്ധി എം.പി. മന്ത്രിക്ക് കത്ത് നൽകിയത്. എൻഎംഎംഎസ് ആപ്പ് ഇടയ്ക്കിടെ മാറ്റം വരുത്തുന്നത് തൊഴിലാളികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതയും ഹാജർ രേഖപ്പെടുത്തുന്നത്തിനുണ്ടാവുന്ന സാങ്കേതിക തടസ്സങ്ങൾ പ്രവർത്തി ദിനം നഷ്ടപ്പെടുന്നതിന് കാരണമാവുന്നതായും കത്തിൽ അവർ ചൂണ്ടി കാണിച്ചു. ദിവസവും രണ്ട് നേരം ഹാജർ രേഖപ്പെടുത്തുന്നതിനു മാത്രം രണ്ട് മണിക്കൂറോളം നഷ്ടപ്പെടുത്തേണ്ടി വരുന്ന സാഹചര്യമുണ്ട്. വിദൂര പ്രദേശങ്ങളിലെ ഇത്തരം പ്രശ്ങ്ങൾ പരിശോധിക്കുന്നതിനും, പ്രത്യേകിച്ച് ദുഷ്കരമായ സാഹചര്യങ്ങളിൽ ഈ ആപ്പിൻ് ഉപയോഗം പുനഃപരിശോധിക്കുന്നതിനുമായി ഒരു സംഘത്തെ അയക്കുന്നത് ഉചിതമായിരിക്കു എന്നും നെറ്റ്വർക്ക് സൗകര്യം കുറവായ ഇടങ്ങളിൽ, വിവരങ്ങൾ രേഖപ്പെടുത്താൻ മസ്റ്റർ റോളുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു.
പാമ്പ് കടിയും വന്യജീവി ആക്രമണവുമുൾപ്പടെയേൽക്കാൻ സാധ്യതയുള്ള വനപ്രദേശങ്ങളിൽ പോലും ജോലി ചെയ്യുന്ന മുതിർന്ന സ്ത്രീകൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് തുക വർദ്ധിപ്പിക്കണമെന്നും, പ്രവർത്തി ദിനത്തിനിടയിൽ അസുഖം ബാധിച്ചാൽ പോലും മുഴുവൻ വേതനം നിഷേധിക്കുന്ന നടപടി തിരുത്തണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു.
മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങളുള്ളവർ എന്നിവർക്കായി പ്രത്യേക നിരക്കുകൾ നിശ്ചയിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ജോലി നേടുന്നതിൽ അവർ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും അവർ കത്തിൽ ചൂണ്ടിക്കാണിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി പുതിയ പദ്ധതിയിൽ നൈപുണ്യം ആവശ്യമില്ലാത്ത ജോലികളെ അവഗണിച്ച്, നൈപുണ്യം ആവശ്യമുള്ള ജോലികൾക്ക് അമിത പ്രാധാന്യം നൽകുന്നതായി പരാതികളുണ്ടെന്നും അനുവദനീയമായ ജോലികളുടെ പുതുക്കിയ പട്ടികയിൽ നൈപുണ്യം ആവശ്യമുള്ള ജോലികൾക്കാണ് കൂടുതൽ മുൻഗണന നൽകിയിരിക്കുന്നതെന്നും അവർ ചൂണ്ടികാണിച്ചു.
വയനാട് ലോക്സഭാ മണ്ഡലത്തിൽ, കാപ്പി കൃഷി തരിശുഭൂമിയിൽ മാത്രമായി പരിമിതപ്പെടുത്തുന്നത് പദ്ധതിയുടെ വ്യാപ്തിയെ സാരമായി ബാധിക്കുന്നതായും തൊഴിലാളികളുടെ ക്ഷാമമുള്ളതിനാൽ പുനർനടീൽ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി നേരിടുന്നുണ്ട്. കാർഷിക ഭൂമിയിലും കൃഷി ചെയ്യാൻ അനുയോജ്യമായ മറ്റ് ഭൂമികളിലും കാപ്പി കൃഷി ചെയ്യുന്നത് അനുവദിച്ചുകൊണ്ട് നിലവിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്തണമെന്നും പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ആവശ്യമുന്നയിച്ചു.
