Feature NewsNewsPopular NewsRecent News

വയനാട് ജില്ലാതല ചിത്രരചനാ മത്സരം നവംബർ 21-ലേക്ക് മാറ്റി

കൽപറ്റ:കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണാർഥം എൽ.പി./യു.പി./ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രരചനാ മത്സരത്തിന്റെ തീയതി നവംബർ 21-ലേക്ക് മാറ്റി. ഒക്ടോബർ 29-ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരമാണ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിയത്. മത്സരത്തിൽ പങ്കെടുക്കാൻ നവംബർ 18ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി വിദ്യാർഥികൾ അപേക്ഷ നൽകണം. അപേക്ഷ നേരിട്ടോ ഓൺലൈൻ ലിങ്ക് മുഖാന്തരമോ സ്‌കൂളിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം നൽകേണ്ടതാണ്. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/az5TvRXn1HAurcu36 ഫോൺ : 04936 202485, 8089650133, 9526765824, 9961063090, 8111892145

Leave a Reply

Your email address will not be published. Required fields are marked *