Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

പൊതു റോഡുകൾ ആസ്തിയിൽ ഉൾപ്പെടുത്തുന്നു

പൊഴുതന: ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങൾ പൊതു റോഡുകളായി ഉപയോഗിച്ചു വരുന്നതും ഇതുവരെ ഗ്രാമപഞ്ചായത്ത് സ്ഥാവര ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലാത്ത റോഡുകൾ ആസ്തിയിൽ ഉൾപ്പെടുത്തുന്നതിന് പൊതുജന അഭിപ്രായം ക്ഷണിച്ചു. റോഡുകളുടെ വിവരങ്ങൾ അടങ്ങിയ പട്ടിക, സ്‌കെച്ച് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോഡുകളുടെ സമീപത്തെ അങ്കണവാടികൾ, റേഷൻ കടകൾ എന്നിവടങ്ങളിലും വിവരങ്ങൾ ലഭിക്കും. റോഡുകളുടെ ഉടമസ്ഥാവകാശം, അതിർത്തി, വീതി, വസ്തുതകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ആക്ഷേപമോ പരാതിയോ അഭിപ്രായമോ ഉണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകാം. നിശ്ചിത സമയത്തിനകം ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം റോഡുകൾ പഞ്ചായത്തിന്റെ ആസ്തിയായി സ്വീകരിച്ച് രജിസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. ഫോൺ- 04936 255251

Leave a Reply

Your email address will not be published. Required fields are marked *