Feature NewsNewsPopular NewsRecent News

സി.എം.എൽ രൂപതാ ബൈബിൾ കലോത്സവം: മാർഗ്ഗംകളിയിൽ ശിശുമല ഇൻഫന്റ് ജീസസ് ചർച്ചിന് ഒന്നാം സ്ഥാനം

പുൽപ്പള്ളി: ചെറുപുഷ്പ മിഷൻ ലീഗ് (സി.എം.എൽ) മാനന്തവാടി രൂപതാ ബൈബിൾ കലോത്സവത്തിന്റെ പെൺകുട്ടികളുടെ വിഭാഗം മാർഗ്ഗംകളി മത്സരത്തിൽ ശിശുമല ഇൻഫന്റ് ജീസസ് ചർച്ച് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. എമിൽഡ കാരക്കാട്ടിൽ, സേറ പൂവക്കാലായിൽ, സോണി മേയ്ക്കൽ, അമല വെളിയപ്പറമ്പിൽ, മിലേവ പൊള്ളയിൽ, സാൻഡ്രിയ ഓലിക്കൽ, അലീന കുറ്റിയാനിക്കൽ എന്നിവരടങ്ങിയ ടീമാണ് ശിശുമല ഇടവകയ്ക്കായി ഈ വിജയം നേടിയത്. രൂപതാ തലത്തിൽ നടന്ന മത്സരങ്ങൾക്ക് ഫാ. സജി പുഞ്ചയിൽ, സിസ്റ്റർ റോയിസ് എന്നിവർ നേതൃത്വം നൽകി. വിജയശ്രീലാളിതരായ കലാകാരികളെ പുൽപ്പള്ളി സി.എം.എൽ മേഖലയും ഇടവക സമൂഹവും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *