Event More NewsFeature NewsNewsPoliticsPopular NewsRecent NewsSports

വർഗീസ് കരിമ്പിലിന്റെ ‘നോർസയുടെ നിഴലുകൾ’ പ്രകാശനം ചെയ്തു

ദ്വാരക: വർഗീസ് കരിമ്പിൽ രചിച്ച നോർസയുടെ നിഴലുകൾ എന്ന നോവലിന്റെ പ്രകാശനം ഒക്ടോബർ 18 ഞായറാഴ്ച‌ ദ്വാരക ഗുരുകുലം കോളേജിൽ നടന്നു. നവചിന്ത വായനശാലയുടെയും ഗുരുകുലം കോളേജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഷിൽസൺ കൊക്കണ്ടത്തിൽ സ്വാഗതം പറഞ്ഞു. കഥാകൃത്ത് കെ.എസ്. രതീഷ് നോവൽ പ്രകാശനം ചെയ്തു. കോഓപ്പറേറ്റീവ് കോളേജ് മുൻ പ്രിൻസിപ്പൽ ചന്ദ്രൻ മേവട പുസ്ത‌കം ഏറ്റുവാങ്ങി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് മുസ്‌തഫ ദ്വാരക പുസ്തകം പരിചയപ്പെടുത്തി. ഷിജി ഷാന്റി, ബിനു വി.യു., സിന്ധു ചെന്നലോട്, പി. സന്തോഷ് എന്നിവർ ആശംസകൾ നേർന്നു. അരുൺ വടക്കേവീട് അവതാരകനായ ചടങ്ങ് എഴുത്തുകാരൻ വർഗീസ് കരിമ്പിലിൻ്റെ മറുമൊഴിയോടെ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *