വയലിനെ അറിയാൻ സെന്റ് ആന്റണീസ് യുപി സ്കൂളിലെ കുട്ടികൾ പാടത്തേക്ക്
കോട്ടത്തറ: പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റ് ആന്റണീസ് യു.പി. സ്കൂളിലെ കുട്ടികൾ പാടശേഖരത്തിലിറങ്ങി.കഴിഞ്ഞ വർഷം കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട വിൻസെന്റ് പാറയിലാണ് കുട്ടികൾക്ക് ഈ പഠനാനുഭവത്തിന് അവസരമൊരുക്കിയത്. ഞാറുനടലിന്റെ പ്രാധാന്യം, വിത്ത് വിതയ്ക്കുന്ന രീതികൾ, നെൽകൃഷിയുടെയും നടീൽ രീതികളുടെയും പ്രത്യേകതകൾ എന്നിവയെക്കുറിച്ച് വിൽസൺ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു.
പുസ്‌തകത്തിലെ അറിവുകൾ അനുഭവങ്ങളിലൂടെ മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പ്രവർത്തനം ഏറെ സഹായകമായി.
ഹെഡ്മിസ്ട്രസ് ലിസി ടീച്ചറുടെയും അധ്യാപകരായ വിനീത, വിനയ, സിസ്റ്റർ പവിത്ര, ജിഷ, ജെസ്‌ലിയ, ജീനീഷ് എന്നിവരുടെയും നേതൃത്വത്തിലാണ് കുട്ടികൾ പാടശേഖരത്തിലേക്ക് എത്തിയത്.
