Feature NewsNewsPopular NewsRecent News

കേരള കർഷകസംഘം പനമരം വില്ലേജ് കമ്മിറ്റി മികച്ച കർഷകരെ ആദരിച്ചു

പനമരം: കേരള കർഷകസംഘം പനമരം വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിച്ചു. വിജയ അക്കാദമിയിൽ നടന്ന ചടങ്ങിൽ വില്ലേജ് പ്രസിഡന്റ് ഗഫൂർ കടന്നോളി അധ്യക്ഷത വഹിച്ചു. കർഷകസംഘം വയനാട് ജില്ലാ സെക്രട്ടറി സി. ജെ. പ്രത്യുഷ് പരിപാടി ഉദ്ഘാടനം ചെയ്തു‌. മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട എം.എ വർക്കി, മധു മാസ്റ്റർ, രാധ വാഴയിൽ, ക്ഷീര കർഷകരായ ടി.എം കാസിം, ശ്രീകല എന്നിവരെ ഷാൾ അണിയിച്ചും മെമന്റോ നൽകിയും ചടങ്ങിൽ ആദരിച്ചു. ആദരം ഏറ്റുവാങ്ങിയ കർഷകർക്ക് വേണ്ടി മധു മാസ്റ്റർ മറുപടി പ്രസംഗം നടത്തി. യോഗത്തിൽ വില്ലേജിന്റെ ‘കർഷകനാദം’ മാസിക ചലഞ്ച് ടാർഗെറ്റായ 50 എണ്ണം തികച്ച് ജില്ലാ സെക്രട്ടറിക്ക് കൈമാറി.

വില്ലേജ് സെക്രട്ടറി ശൈലേഷ് കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി മഹറൂഫ് നീരട്ടാടി നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് എം. എ. ചാക്കോ, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവും കർഷകസംഘം ഏരിയ കമ്മിറ്റി അംഗവുമായ വത്സല ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പരിപാടിക്ക് വില്ലേജ് ഭാരവാഹികളായ പി. കുഞ്ഞികൃഷ്ണൻ, ടി. അസൈനാർ, രാധാകൃഷ്ണ‌ൻ ആര്യനൂർ, പവിത്രൻ എന്നിവർ നേതൃത്വം നൽകി. സിപിഐഎം ലോക്കൽ സെക്രട്ടറി കെ. സി. ജബ്ബാർ, ലോക്കൽ കമ്മിറ്റി അംഗം ചന്ദ്രൻ ആര്യനൂർ, കർഷകസംഘം പനമരം ഈസ്റ്റ് വില്ലേജ് പ്രസിഡന്റ് സന്തോഷ് പരിയാരം, സിപിഐഎം ചുണ്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറി അപ്പുക്കുട്ടൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *