Feature NewsNewsPopular NewsRecent News

കർഷക സംഘം പ്രതിഷേധ പ്രകടനം നടത്തി

കോറോം: തൊണ്ടർനാട് വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്ന കേന്ദ്രഗവണ്മെന്റ് നീക്കത്തിൽ പ്രതിഷേധിച്ച് സെപ്തംബർ 11 ന് കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വില്ലേജ് ഓഫീസ് മാർച്ചിൻ്റെ പ്രചരണാർഥം കരിമ്പിൽ, കുഞ്ഞോം, നിരവിൽപ്പുഴ, കോറോം എന്നിവിടങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സുനിത ദിലീപ്, ജില്ലാ കമ്മറ്റി അംഗം അംഗം വേണുമുള്ളോട്ട്, കർഷകസംഘം ഏരിയ കമ്മറ്റി അംഗങ്ങളായ എ,എം ശങ്കരൻ ബാബു പാറയ്ക്കൽ, ചന്തു എം.എം, വില്ലേജ് പ്രസിഡന്റ് ഫ്രാൻസിസ് ഊരക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *