മൈ ഭാരത് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
മാനന്തവാടി:കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് കേന്ദ്രയുടെ ജില്ലാ ഉപദേശക സമിതി യോഗം സബ് കലക്ടര്‍ അതുല്‍ സാഗറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ മൈ ഭാരത് പോര്‍ട്ടലില്‍ 16108 യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി മൈ ഭാരത് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സച്ചിന് ഹരീന്ദ്രന്‍ പറഞ്ഞു. ജില്ലയില്‍ നിരവധി യൂത്ത് ക്ലബ്ബുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ യുവജനങ്ങളെ ശാക്തീകരിച്ച് വികസിത ഇന്ത്യയുടെ ചാലക ശക്തികളാക്കുകയാണ് മൈ ഭാരതിന്റെ ലക്ഷ്യം. ഇതിനായി യുവതി-യുവാക്കള്‍ക്ക് സന്നദ്ധ സേവനം, സാമൂഹികതല സേവനങ്ങള്‍, പരിശീലനം, നേതൃത്വ പരിശീലനം എന്നിവ ഉറപ്പാക്കും. സബ് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന് യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ എ വിനീഷ് ബാബു, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.എം അമര്‍നാഥ്, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എ.കെ മനോജ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എസ് ശ്രീജിത്ത്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.വി സിന്ധു, മാനന്തവാടി വ്യവസായ കേന്ദ്രം എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര് അന്നു, എന്‍.എസ്.എസ് കണ്ണൂര്‍ യൂണിവേഴ്സിറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ ഷിജി, അസാപ് മാനേജര്‍ ജിഷ ബാബു, ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ജില്ലാ വൈസ് പ്രസിഡന്റ് വി.എം ബാലകൃഷ്ണന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജെറില്‍ സെബാസ്റ്റ്യന്‍, ഒ.വി കിരണ്‍ദാസ്, കെ.കെ പ്രജിത്ത്, പി.കെ സുനില്‍ കുമാര്‍, ജെന്സണ് എം റോയ്, ഹെന്റി മരിയ, നിഖില്‍ തോമസ്, സുനില്‍ രാജ്, കെ.എ അഭിജിത്ത്, ടി.ടി അശ്വിന് ജോസഫ്, എം.ആര് രാഹുല്‍ രാജ്, ടി.ബി ഷിബിന്‍, അഖില്‍ കെ പവിത്രന്, പി.വി ആതിര, വി.എസ് അഭിനന്ദ് എന്നിവര്‍ പങ്കെടുത്തു
