Event More NewsFeature NewsNewsPoliticsPopular NewsRecent News

ശ്രേയസ്സിൽ നിന്ന് കോടികൾ തട്ടിയെടുത്ത സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രാജിവെക്കണം: ഡിവൈഎഫ്ഐ

പൂതാടി: ശ്രേയസ്സിൽ നിന്ന് കോടികൾ തട്ടിയെടുത്ത പൂതാടി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ സിബി സാബു മെമ്പർ സ്ഥാനം രാജിവെക്കണമെന്നും പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ‌് നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. കേണിച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രേയസ് യൂണിറ്റിന് കീഴിലുള്ള 125 സ്വാശ്രയ സംഘങ്ങളിൽ അംഗങ്ങളായ വീട്ടമ്മമാർ അവരുടെ ലോൺ തിരിച്ചടവ് നൽകുന്ന പണമാണ് രസീത് തിരുത്തി ഇവർ കൈക്കലാക്കിയിരിക്കുന്നത്. ഈയിനത്തിൽ 1.75 കോടിരൂപ തട്ടിയെടുത്തിട്ടുണ്ട് എന്നതാണ് രേഖകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. കോൺഗ്രസ്സ് നേതൃത്വം ഇക്കാര്യത്തിൽ മൗനം പാലിക്കാതെ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സ്ഥാനവും മെമ്പർസ്ഥാനവും രാജിവെപ്പിച്ച് നിയമ നടപടിക്ക് വിധേയമാക്കണം. അല്ലാത്ത പക്ഷം വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐപ്രസ്‌താവനയിൽ അറിയിച്ചു.

സുജിൽ എ.എസ് അധ്യക്ഷനായി.അജിത് കെ ഗോപാൽ,പ്രേംജി പി എൻ, അനീഷ് എൻ വി,ഷാജഹാൻ പി എം, ജിഷ്‌ണു ഷാജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *