Feature NewsNewsPopular NewsRecent News

സെപ്റ്റംബർ 19ലെ അധ്യാപകരുടെ ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുക: കെഎസ്‌ടിഎ

ബത്തേരി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2026 സെപ്റ്റംബർ 19ന് കേരള സ്കൂ‌ൾ ടീച്ചേഴ്സ‌സ് അസോസിയേഷൻ (കെഎസ്ട‌ിഎ) കൽപ്പറ്റയിൽ സംഘടിപ്പിക്കുന്ന അധ്യാപക പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് കെഎസ്‌ടിഎ സുൽത്താൻ ബത്തേരി ഉപജില്ലാ പ്രവർത്തക കൺവെൻഷൻ ആഹ്വാനം ചെയ്തു‌. ജില്ലാ സെക്രട്ടറി ടി.രാജൻ ഉദ്ഘാടനം ചെയ്തു‌. ഷാജൻ ബി തോമസ് അധ്യക്ഷത യോഗത്തിൽ സ്വരാജ് എം.കെ, എം.വി സമിത, കെ.എൻ ഇന്ദ്രൻ, ശ്യാം ലാൽ ടി.എസ്, എം.എം സുധീഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *