Event More NewsFeature NewsNewsPoliticsPopular NewsRecent News

കണിയാരം പിലാക്കാവ് റോഡിലെ കുഴിയടക്കാനുള്ള ശ്രമം സി.പി.എം തടഞ്ഞു; റോഡ് റീ ടാർ ചെയ്ത‌് ഗതാഗതയോഗ്യമാക്കണമെന്ന പ്രതിഷേധം

മാനന്തവാടി: അറ്റകുറ്റപ്പണിയെടുത്ത് മാസങ്ങൾക്കകം തകർന്ന് യാത്ര ദുഷ്‌കരമായ റോഡിലെ കുഴിയടക്കാനുള്ള ശ്രമം സി.പി.എം. പ്രവർത്തകർ തടഞ്ഞു. ഇന്ന് രാവിലെ എട്ടോടെയായിരുന്നു പ്രതിഷേധം. മാനന്തവാടി നഗരസഭാ പരിധിയിലുൾപ്പെടുന്ന കണിയാരംപിലാക്കാവ് റോഡിലെ കണിയാരം കണിയാരം മുതൽ കണിയാരം എ.എൽ.പി. സ്കൂൾ വരെയുള്ള ഭാഗം മാസങ്ങൾക്കു മുമ്പ് അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു.

എന്നാൽ ഈ ഭാഗം പണി പൂർത്തായാക്കി മാസങ്ങൾക്കകം തകർന്നു. ഇതിനെത്തുടർന്ന് സി.പി.എം. പ്രവർത്തകർ നഗരസഭാ സെക്രട്ടറിയെ ആഴ്ചകൾക്കു മുമ്പ് ഉപരോധിച്ചിരുന്നു. മഴ നീങ്ങുന്ന മുറയ്ക്ക് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റോഡുപണി അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് ശനിയാഴ്ച സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് കല്ലുകളും പാറപ്പൊടികളുമപയോഗിച്ച് വെള്ളിയാഴ്ച കുഴികളടക്കാനുള്ള നീക്കം നടത്തിയത്. റോഡ് പൂർണമായി റീ ടാർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സി.പി.എം. പ്രവർത്തകർ പണി തടഞ്ഞത്, കുഴിയിൽ ഇട്ട കല്ലുകൾ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ തിരിച്ചെടുപ്പിക്കുകയും ചെയ്‌തു. പ്രവർത്തി നടത്തിയ ഭാഗം പൂർണമായി റീ ടാർ ചെയ്‌ ഗതാഗതയോഗ്യമാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സി.പി.എം. പ്രവർത്തകർ പറഞ്ഞു.
സി.പി.എം. നടത്തിയ പ്രതിഷേധത്തിന് എ.കെ.റൈഷാദ്, കെ. രാജീവൻ, കെ.എസ്. സുധീഷ്, പി.കെ.
അഭിലാഷ്, എ. പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *