തിരുവനന്തപുരത്തെ പൊലീസ് അതിക്രമം; കൽപ്പറ്റയിൽ എസ്.എഫ്.ഐ പ്രതിഷേധം
കൽപ്പറ്റ: തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി. എസ്.എഫ്.ഐ കൽപ്പറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിലായിരുന്നു പ്രതിഷേധ പ്രകടനം.
കേരള സർവകലാശാലയിലെ പ്രതിഷേധത്തിനിടെയും തുടർന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനിടെയും എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ അബിൻ ബാബു, മിഥിലജ, അമൽ ശിവാനന്ദ്, ഏരിയ പ്രസിഡന്റ് ആബിൻ ബാബു, ഏരിയ കമ്മിറ്റി അംഗം ആദിൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
