Feature NewsNewsPopular NewsRecent News

ഭിന്നശേഷിക്കാരെ സംരക്ഷിക്കൽ പുണ്യ കർമ്മം: ഉസ്മാൻ മൗലവി ; ബദ്റുൽഹുദാ സാരഥികൾ സഹാറ സന്ദർശിച്ചു

കൽപ്പറ്റ: സെപ്തതംബർ 12 ന് പനമരംബദ്റുൽഹുദയിൽ നടക്കുന്ന ഹുബ്ബുറസൂൽകോൺഫറൻസിൻ്റെ ഭാഗമായി പിണങ്ങോട്മൂരിക്കാപ്പിൽ പ്രവർത്തിക്കുന്ന കേരളത്തിലെ തന്നെഏറ്റവും വലിയ ഭിന്ന ശേഷി സ്ഥാപനമായ സഹാറഭാരത് ഫൗണ്ടേഷൻ ബദ്റുൽ ഹുദാ സാരഥികളുംവിദ്യാർത്ഥികളും സന്ദർശിച്ചു. അന്തേവാസികളുംസ്റ്റാഫും ഉൾപ്പെടെ 200 പേർക്ക് ഭക്ഷണം നൽകി. ഭിന്നശേഷിക്കാരെ സംരക്ഷിക്കലും സഹായിക്കലുംപ്രവാചക ചര്യയിൽ പെട്ട പുണ്യ കർമ്മമാണെന്ന്ബദ്റുൽ ഹുദ ജനറൽ സെക്രട്ടറി പി ഉസ്‌മാൻ മൗലവിപറഞ്ഞു .ജാതിയും മതവും വ്യത്യാസമില്ലാതെതികച്ചും പരിചരണം ആവശ്യമുള്ള 170 പേരാണ്സഹാറയിൽ ഉള്ളത്. സഹാറ ചെയ്യുന്ന സേവനങ്ങൾശ്ലാഘനീയമാണെന്നും അവിടെ നടന്ന പ്രാർത്ഥനചടങ്ങിൽ ഉസ്‌മാൻ മൗലവി പറഞ്ഞു. ബദ്റുൽ ഹുദവൈസ് പ്രസിഡന്റ് കെ കെ മമ്മൂട്ടി മദനി, സെക്രട്ടറിപി കെ ഇബ്രാഹിം സഖാഫി, മാനേജർ നസീർകോട്ടത്തറ, അബ്‌ദുല്ലത്തീഫ് അഹ്സനി, നൗഫൽഅഹ്സനി, ഷാഫി നൂറാനി, ഹാഫിൾ ഹുസൈൻ

നിസാമി, അബ്ദു‌ദുഹാജി ചെന്നാലോട്, ഹുബ്ബുറസൂൽ

കോൺഫറൻസ് സ്വാഗത സംഘം കൺവീനർ അമീർ

അറക്കൽ,ഫായിസ് എൻ.കെ, അബ്‌ദുൽ അസീസ്

കോട്ടത്തറ,സഹാറ ഫോണ്ടേഷൻ വർക്കിംഗ്

സെക്രട്ടറി സുബൈർ മേപ്പാടി, രലമ

ബക്കർ(അഡ്മിനിസ്ട്രേഷൻ ഓഫീസർ, അനു കെ

ദാസ് (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ )ഷമീർ നിഷാദ്

(ഹോം മാനേജർ) തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *