ബദൽ റോഡ്;ഏറ്റവും അനുയോജ്യമായ ത് പരിഗണിക്കുമെന്ന് മന്ത്രി പി.കെബഷീർ
കോഴിക്കോട്: കാലങ്ങളായി ജനങ്ങൾ ആഗ്രഹിക്കുന്ന വിലങ്ങാട് – കുഞ്ഞോം ചുരമില്ലാപാത സാധ്യമാക്കാൻ, നാദാപുരം – മാനന്തവാടി എം എൽ എ മാർ മുൻകയ്യെടുത്ത് അപേക്ഷ നൽകിയാൽ അനുഭാവപൂർവം പരിശോധിക്കാമെന്ന് പഴശ്ശിരാജ ചുരമില്ലാപാത ജനകീയ കൂട്ടായ്മ പ്രവർത്തകരോട് മന്ത്രി പി.കെ. ബഷീർ ഉറപ്പു നൽകിയതായി ഭാരവാഹികൾ. വിലങ്ങാട് – കുഞ്ഞോം ചുരമില്ലാപാത സംബന്ധിച്ച് മന്ത്രിക്ക് നേരിട്ട് നിവേദനം സമർപ്പിക്കുകയായിരുന്നു സംഘം.
വയനാട്ടിലേക്ക് വിലങ്ങാട്-കുഞ്ഞോം ചുരമില്ലാപാത, പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് തുടങ്ങിയ പ്രൊപോസലുകളടക്കം പല പദ്ധതികളും ഉയർന്നു വന്നിട്ടുണ്ടെന്നും അതിൽ ഏറ്റവും അനുയോജ്യമായ അലൈൻമെന്റ് ഉള്ളത് പരിശോധിച്ച് പരിഗണിക്കുമെന്ന് മന്ത്രി ജനകീയ കൂട്ടായ്മ പ്രതിനിധി സംഘത്തോട് പറഞ്ഞു.
നാദാപുരം എം എൽ എ കെഎം അഭിജിത്തും മാനന്തവാടി എം എൻ എ ഉഷ വിജയനും വിലങ്ങാട്-കുഞ്ഞോം ചുരമില്ലാപാത പദ്ധതിക്ക് കാര്യമായ മുൻഗണന നൽകുന്നുണ്ടെന്നും അതിന് വേണ്ട രേഖ മന്ത്രിക്ക് ഉടൻ സമർപ്പിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രതിനിധി സംഘം മന്ത്രിയെ അറിയിച്ചു.
പഴശ്ശിരാജ ചുരമില്ലാപാത & റൂറൽ ഡവലപ്മെന്റ് സൊസൈറ്റി പ്രതിനിധികളായ ഷൗക്കത്ത് അലി എരോത്ത്, ജോണി മുല്ലക്കുന്നേൽ, ഔസെപ്പച്ചൻ മണിമല, ഡോ. ഹുഷിയാർ പുതുക്കയം എന്നിവരണ്ടങ്ങുന്ന പ്രതിനിധി സംഘമാണ് കോഴിക്കോട് പിഡബ്ല്യുഡി ഗെസ്റ്റ് ഹൗസിൽ വച്ച് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.
