Event More NewsFeature NewsNewsPoliticsPopular NewsRecent News

നോ ഡ്രഗ്സ്’; ലഹരിക്കെതിരെ കരുത്തുറ്റ സന്ദേശവുമായി മണിമൂളി ക്രൈസ്റ്റ് കിംഗ് സ്കൂൾ വിദ്യാർത്ഥികൾ

മണിമൂളി – : മാനന്തവാടി രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ
നേതൃത്വത്തിൽ നടക്കുന്ന ‘ബിയോണ്ട് ദി ബസ്’ (Beyond the Buzz) ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി മണിമൂളി ക്രൈസ്റ്റ് കിംഗ് ഹൈസ്കൂൾ വിദ്യാർത്ഥികൾ വേറിട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരിക്കെതിരെ സമൂഹത്തിന് ജാഗ്രതാ സന്ദേശം നൽകുന്നതിനായി ‘നോ ഡ്രഗ്സ്’ (NO DRUGS) എന്ന വാക്കുകൾ രൂപപ്പെടുത്തി വിദ്യാർത്ഥികൾ മനുഷ്യച്ചങ്ങല (Human Formation) തീർത്തു.

സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ ലഹരിയുടെ വിപത്തുകൾക്കെതിരെ അണിചേർന്ന് കരുത്തുറ്റ വിളംബരം നടത്തി. ജൂലൈ 26 വരെ നീണ്ടുനിൽക്കുന്ന മാസാചരണത്തിന്റെ ഭാഗമായാണ് ഈ വിപുലമായ പ്രതിഷേധം സംഘടിപ്പിച്ചത്. യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപതയ്ക്ക് കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

സ്കൂൾ പ്രധാനാധ്യാപകൻ ടി.ജെ. റോബി ചടങ്ങിന് നേതൃത്വം നൽകി. അധ്യാപകരായ സന്തോഷ്, ആൽബിൻ, ഗീതു, ലിബിന, ജിന്റിഷ, ഡിൽന, സിസ്റ്റർ ലിൻസി, നൈസ് മോൾ, ഷാനി തുടങ്ങിയവർ സംസാരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്കും അധ്യാപകർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *